എറണാകുളത്ത് യുവനടിയെ മാളില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ രണ്ടു യുവാക്കള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

കൊച്ചി: എറണാകുളത്ത് യുവനടിയെ മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ രണ്ടു യുവാക്കള്‍ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് കളമശേരി പൊലീസിന്റെ ശ്രമം. അതേസമയം സംഭവത്തില്‍ ഇരയായ നടി പരാതി നല്‍കാത്തതിനാല്‍ സ്വമേധയാ അന്വേഷിച്ച് നടപടിയെടുക്കാനാണു പൊലീസ് നീക്കം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

തന്റെ ശരീരത്തില്‍ മാളില്‍ വച്ച് യുവാക്കളില്‍ ഒരാള്‍ മനപ്പൂര്‍വം സ്പര്‍ശിച്ചെന്നും പിന്തുടര്‍ന്ന് വന്ന് സംസാരിക്കാന്‍ ശ്രമിച്ചെന്നുമാണ് നടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തിനു പിന്നാലെ ഇവര്‍ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞതിനാല്‍ ആ സമയം തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും തന്നെ മനപ്പൂര്‍വം സ്പര്‍ശിക്കുന്നത് ഒപ്പമുണ്ടായിരുന്ന സഹോദരി കണ്ടതാണെന്നും അവര്‍ വന്ന് ചോദിച്ചപ്പോഴാണ് വ്യക്തത വന്നതെന്നും പോസ്റ്റില്‍ പറയുന്നു.

അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് യുവതിയുടെ പിതാവ് സ്വീകരിച്ചിരിക്കുന്നത്‌

pathram:
Related Post
Leave a Comment