കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം; മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ചടങ്ങുകള്‍ നടത്താം

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി ബന്ധുക്കളെ കാണിക്കാന്‍ മാനദണ്ഡങ്ങളില്‍ ഇളവ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പും തദ്ദേശ ഭരണ വകുപ്പുമാണ് ഇതു സംബന്ധിച്ച നിര്‍ദേശമിറക്കിയത്. സംസ്‌കാരത്തിന് മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ചടങ്ങുകള്‍ നടത്താമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ട്രിപ്പിള്‍ ലെയര്‍ ബാഗിലാണ് മൃതദേഹം സംസ്‌കാരത്തിന് വിട്ടുനല്‍കേണ്ടത്. മുഖമുള്ള ഭാഗത്തെ സിബ് മാത്രം നീക്കി ബന്ധുക്കളെ കാണിക്കാം. എന്നാല്‍ മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ ചുംബിക്കാനോ കുളിപ്പിക്കാനോ പാടില്ല. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. സംസ്‌കാര ചടങ്ങില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. പത്ത് വയസ്സില്‍ താഴെയും അറുപത് വയസ്സിനു മുകളില്‍ ?പ്രായമുള്ളവരും ചടങ്ങില്‍ പങ്കെടുക്കരുത്. മൃതദേഹം കൊണ്ടുപോകുന്ന ആംബുലന്‍സും സ്‌ട്രെക്ചറും അണുവിമുക്തമാക്കണം.

ആഴത്തില്‍ കുഴിയെടുത്തോ ദഹിപ്പിച്ചോ മൃതദേഹങ്ങള്‍ സംസ്‌കരിക്കാം. മതപരമായ ചടങ്ങുകള്‍ നിശ്ചിത അകലം പാലിച്ചാണ് നടത്തേണ്ടത്. പ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും നടത്തുന്നതിന് മാനദണ്ഡം പാലിക്കണം. ആരോഗ്യ വകുപ്പിലേയോ തദ്ദേശഭരണ സ്ഥാപനങ്ങളിലേയോ ജീവനക്കാരുടെ നിര്‍ദേശള്‍ക്ക്ശി അനുസരിച്ചായിരിക്കണം സംസ്‌കാരം നടത്തുന്ന സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടതെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ് മരണങ്ങളില്‍ മൃതദേഹങ്ങള്‍ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് വിവിധ സമുദായിക സംഘടനകളില്‍ നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇളവുകള്‍ വരുത്തുന്നത്.

follow us pathramonline

pathram:
Related Post
Leave a Comment