ബെയ്ജിങ്: ക്വിങ്‌ഡോയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൈന.ശീതീകരിച്ച മത്സ്യപായ്ക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതെ സമയം ഭക്ഷണ പായ്ക്കറ്റ് എവിടെനിന്നാണ് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഇത്തരം ഭക്ഷണപ്പൊതികളുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍(സിഡിസി) പറഞ്ഞു. ഇത്തരത്തില്‍ തണുത്ത ഭക്ഷണത്തില്‍ വൈറസ് സാന്നിധ്യം അപൂര്‍വമാണെന്നും സിഡിസി പറയുന്നു.
കഴിഞ്ഞ ജൂലൈയില്‍ ശീതീകരിച്ച ചെമ്മീന്‍ പായ്ക്കറ്റില്‍ നിര്‍ജീവമായ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചെമ്മീനിന്റെ ഇറക്കുമതി ചൈനയില്‍ നിരോധിച്ചിരുന്നു.
Leave a Comment