വീട്ടിൽ രണ്ടു ദിവസം ഒളിച്ചിരുന്നു; പിന്നെ ഭാര്യയെ തലയ്ക്കടിച്ചു: ഭർത്താവ് അറസ്റ്റിൽ

കടയ്ക്കാവൂരിൽ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ പ്രകാശിനെ( കുക്കുടൻ – 48)യാണ് വെഞ്ഞാറമൂട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുൻപു രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതി തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തലയ്ക്കു സാരമായി പരുക്കേറ്റ ഭാര്യ ഇപ്പോഴും ആശുപത്രിയിലാണ്. മൂന്നുമാസം മുൻപു ഭാര്യാ സഹോദരന്റെ ബൈക്ക് കത്തിച്ച കേസിലും കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനവധി ക്രിമിനൽ കേസുകളിലും മുഖ്യപ്രതിയാണ് പ്രകാശ് എന്ന് എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment