ഈന്തപ്പഴം വിതരണം ചെയ്തത് സാമൂഹ്യനീതി വകുപ്പ്; കണക്ക് കസ്റ്റംസിനു കൈമാറി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽനിന്നും ലഭിച്ച ഈന്തപ്പഴം സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ചില സ്ഥാപനങ്ങളിൽ വിതരണം ചെയ്തതായി വകുപ്പ് കസ്റ്റംസിനെ അറിയിച്ചു. ഇന്നു രാവിലെയാണ് ഈന്തപ്പഴ വിതരണത്തിന്റെ കണക്കുകൾ‌ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റംസിനു കൈമാറിയത്. 17,000 കിലോ ഈന്തപ്പഴമാണ് യുഎഇയിൽനിന്ന് കോൺസുലേറ്റിലെത്തിച്ചത്. ഇതിൽ ഒരുഭാഗം കോൺസുലേറ്റ് നേരിട്ടാണ് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ വിതരണം ചെയ്തതത്. ഔദ്യോഗികമായ ചടങ്ങുകളില്ലല്ല വിതരണം നടന്നത്. കോൺസുലേറ്റിന്റെ വാഹനങ്ങളിലാണ് മിക്കയിടത്തും ഈന്തപ്പഴം എത്തിച്ചതെന്നും വകുപ്പ് അറിയിച്ചു.

കസ്റ്റംസ് ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യസമയത്തുതന്നെ കൈമാറിയതായി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഓഫിസ് അറിയിച്ചു. 2017ലാണ് ഈന്തപ്പഴ വിതരണം നടന്നത്. കൊച്ചിയിൽ കണ്ടെയ്നറിൽ എത്തിച്ച ഈന്തപ്പഴം കവടിയാർ ഭാഗത്ത് കോൺസൽ ജനറലിന്റെ പേരിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് ആദ്യം സൂക്ഷിച്ചത്. പിന്നീട് ഇത് കോൺസുലേറ്റ് ഓഫിസിലേക്ക് എത്തിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തികൾക്കും ഉദ്യോഗസ്ഥർക്കും വിതണം ചെയ്തശേഷമാണ് സാമൂഹ്യനീതി വകുപ്പിലെ സ്ഥാപനങ്ങളിൽ ചിലതിനു ഈന്തപ്പഴം നൽകിയത്. ഈന്തപ്പഴ വിതരണത്തിനു ആരാണ് അനുമതി നൽകിയതെന്ന കാര്യമടക്കമുള്ളവയിൽ വ്യക്തത വരുത്താൻ കസ്റ്റംസ് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങള്‍ ശേഖരിക്കും.

pathram desk 1:
Related Post
Leave a Comment