വാട്‌സാപ് ഗ്രൂപ്പിൽ നിന്ന് രക്ഷപ്പെടാൻ പുതിയ ഫീച്ചർ

വാട്‌സാപ് ഗ്രൂപ്പുകള്‍ പലര്‍ക്കും ഗുണകരമായ ഒരു ഫീച്ചറാണെങ്കിലും, ചിലപ്പോള്‍ ശല്യമെന്നു തോന്നുന്ന ഗ്രൂപ്പുകളില്‍ നിന്നു പുറത്തുകടക്കണമെന്നും തോന്നിയേക്കാം. ചിലതില്‍ നിന്ന് പ്രശ്‌നമില്ലാതെ പുറത്തുകടക്കുകയും ചെയ്യാം. എന്നല്‍ ചലിതില്‍ നിന്ന് പുറത്തുകടക്കല്‍ എളുപ്പമല്ല. പിന്നെ ചെയ്യാവുന്ന കാര്യം അതിനെ മ്യൂട്ട് ചെയ്യുക എന്നതായിരുന്നു. എന്നാല്‍, അത് ഒരു വര്‍ഷം വരെയായിരുന്നു മ്യൂട്ടു ചെയ്യാനുള്ള സാധ്യത നിലനിന്നിരുന്നത്.

അതിപ്പോള്‍ എളുപ്പമാക്കിയിരിക്കുകയാണ് ഫെയസ്ബുക്കിന്റെ കമ്പനിയായ വാട്‌സാപ്. ചില കോണ്ടാക്ടുകളെയും, ഗ്രൂപ്പുകളെയും എക്കാലത്തേക്കും മ്യൂട്ടു ചെയ്യാനുള്ള സൗകരമ്യമാണ് ഇപ്പോള്‍ വാട്‌സാപ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള ഫീച്ചര്‍ പ്രകാരം ഒരാളെയൊ, ഗ്രൂപ്പിനെയോ എന്നന്നേക്കുമായി മ്യൂട്ടു ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. വാട്‌സാപിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിടുന്ന വാബീറ്റാഇന്‍ഫോ തന്നെയാണ് പുതിയ കാര്യവും അറിയിച്ചിരിക്കുന്നത്.

പുതിയ ഫീച്ചര്‍ എത്തുന്നത് വാട്‌സാപ്പിന്റെ 2.20.201.10 പതിപ്പിലാണെങ്കിലും ചിലപ്പോള്‍ ഇപ്പോള്‍ത്തന്നെ ഇതു ലഭ്യമായിരിക്കും. നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് പരിശോധിക്കുക. അവിടെ ‘ഓള്‍വെയ്‌സ്’ എന്നൊരു ഓപ്ഷനുണ്ടെങ്കില്‍ അത് ഇപ്പോള്‍ത്തന്നെ എനേബിള്‍ ചെയ്ത് ആവശ്യമില്ലാത്ത വാട്‌സാപ് ചാറ്റുകള്‍ ഒഴിവാക്കാം.

pathram desk 1:
Related Post
Leave a Comment