ടോക്കിയോ: ജപ്പാനില്‍ ഒമ്പത് പേരെ കൊലപ്പെടുത്തിയ ‘ട്വിറ്റര്‍ കില്ലര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കൊലയാളിയുടെ കുറ്റസമ്മതം. തകഹിരോ ഷിറെയ്ഷി (29)ആണ് കുറ്റം സമ്മതിച്ചത്. ആത്മഹത്യ പ്രവണതയുള്ളവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയിരുന്നത്. ഇരകളുടെ സമ്മതത്തോടെയായിരുന്നു കൊലപാതകങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ വശീകരിച്ച ശേഷമാണ് ഇയാള്‍ കൊലനടത്തിയിരുന്നത്.
മൃതദേഹങ്ങള്‍ അംഗഭംഗം വരുത്തിയ ശേഷം ബോക്സുകളില്‍ നിക്ഷേപിക്കുകയായിരുന്നു. ബലാത്സംഗ കുറ്റവും ട്വിറ്റര്‍ കില്ലര്‍ നേരിടുന്നുണ്ട്.15നും 26നും മധ്യേയുള്ളവരാണ് കില്ലറുടെ ഇരകള്‍. ട്വിറ്ററിലൂടെ ഇരകളുമായി ബന്ധം സ്ഥാപിക്കുന്ന തകഹിരോ ഷിറെയ്ഷി , ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരെ തിരഞ്ഞുപിടിച്ച് അവര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തുകയാണ് പതിവ്.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തകഹിരോ ഷിറെയ്ഷിയുടെ പേരിലുള്ളത്. ഇരകളുടെ കൂടി സമ്മതത്തോടെ കുറ്റകൃത്യം നടത്തിയതിനാല്‍ ശിക്ഷ കുറയ്ക്കണമെന്നാണ് ഇയാളുടെ അഭിഭാഷകന്റെ വാദം.
മൂന്നു വര്‍ഷം മുന്‍പാണ് ഇയാള്‍ അറസ്റ്റിലായത്. ട്വിറ്റര്‍ വഴി ആത്മഹത്യ പ്രവണത പ്രകടിപ്പിച്ച 23കാരിയെ കാണാതായ സംഭവം അന്വേഷിച്ചെത്തിയ പോലീസ് തകഹിരോ ഷിറെയ്ഷിയിലേക്ക് എത്തിച്ചേരുകയായിരുന്നു. കൊലപ്പെടുത്തിയവരുടെ അംഗഭംഗം വരുത്തിയ ശരീരം കൂളറുകളിലും ടൂള്‍ബോക്സുകളിലുമാണ് നിക്ഷേപിച്ചിരുന്നു.
ലോകത്തെ ഏഴ് വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്കുള്ളത് ജപ്പാനിലാണ്. 20,000 പേരിലധികം പ്രതിവര്‍ഷം ജീവനൊടുക്കുന്നുണ്ടെന്നാണ് കണക്ക്.
Leave a Comment