സ്വര്‍ണക്കടത്ത് കേസ്; കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍

തിരുവന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 4 മണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.

റെയ്ഡില്‍ രേഖകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചിയിലെ ഓഫിസിലേക്ക് കൊണ്ടു പോയി. കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍. ഫോണ്‍വിവരങ്ങള്‍ ശേഖരിച്ചു. കാരാട്ട് ഫൈസലിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശങ്ങള്‍ കസ്റ്റംസ് പരിശോധിക്കുന്നു.

pathram:
Related Post
Leave a Comment