ലൈഫ് മിഷൻ കരാർ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ്ഐആർ

ലൈഫ് മിഷൻ കരാറിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ് ഐ ആർ. കേസിൽ ലൈഫ് മിഷനെയാണ് സിബിഐ മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. നിയമവിരുദ്ധമായാണ് യൂണിടാക്കും, സെയിൻ വെഞ്ചേഴ്സും വിദേശ ഏജൻസിയിൽ നിന്ന് പണം വാങ്ങിയതെന്നാണ് സിബിഐ നിലപാട്.

അതേ സമയം, കരാറിലെ അപാകതകൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേസിലെ പരാതിക്കാരനായ അനിൽ അക്കര എംഎൽഎ പറഞ്ഞു. അന്ന് ഇടപെട്ടിരുന്നുവെങ്കിൽ സ്വപ്നയെ പിടിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ അനുതിയോടെയാണ് യൂണിടാക്കിനെ കരാറിലേക്ക് എത്തിച്ചതെന്നും അനിൽ അക്കര അരോപിച്ചു. താൻ സാത്താന്റെ സന്തതിയല്ലെന്നും പിണറായിക്ക് മുന്നിലുള്ള കുരിശാണെന്നും അനിൽ അക്കര പറഞ്ഞു.

pathram desk 1:
Leave a Comment