​കൂടു​ത​ൽ ഇ​ള​വു​ക​ൾ; ക്വാ​റ​ന്‍റൈ​ൻ ഏഴ് ദിവസം മാത്രം; ഓ​ഫീ​സു​ക​ളി​ൽ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഇ​നി ജോ​ലി​ക്കെ​ത്ത​ണം

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഇ​നി ജോ​ലി​ക്കെ​ത്ത​ണം.

എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു വേ​ണം ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാനെന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​നി മു​ത​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷം കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വാ​യാ​ൽ ക്വാ​റ​ന്‍റൈ​ൻ തു​ട​രേ​ണ്ട.

അ​തേ​സ​മ​യം ആ​രോ​ഗ്യ​പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ളും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

pathram desk 2:
Related Post
Leave a Comment