സംസ്ഥാനത്തെ കൗമാരക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നു; മുന്നിൽ മലപ്പുറവും തിരുവനന്തപുരവും

കേരളത്തിലെ കൗമാര പ്രായക്കാരിൽ ആത്മഹത്യ പ്രവണത വർധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 140 കുട്ടികൾ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തൽ. 13നും 18നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ ഏറെയുള്ളത്.

കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ ദിശ നടത്തിയ പഠനത്തിലാണ് കുട്ടികളിൽ വർധിച്ച് വരുന്ന ആത്മഹത്യ പ്രവണതയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. കുടുംബ വഴക്ക്, പ്രണയ നൈരാശ്യം, പരീക്ഷയിലെ തോൽവി തുടങ്ങിയവയുടെ പേരിലാണ് കൂടുതൽ കുട്ടികളും ആത്മഹത്യ ചെയ്യുന്നത്.

pathram desk 1:
Related Post
Leave a Comment