ലഹരിക്കടത്തും ‘ബി ക്യാപ്പിറ്റലും’; ഇല്ലെന്നു പറഞ്ഞ കമ്പനിയിൽ ബിനീഷ് ഡയറക്ടർ

തിരുവനന്തപുരം : ലഹരിക്കടത്തു കേസിൽ ആരോപണമുയർന്ന ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസ് എന്ന ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ ബിനീഷ് കോടിയേരിയാണെന്നു രേഖകൾ. ഇങ്ങനെ കമ്പനിയില്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചത്.

ധർമടം സ്വദേശി അനസ് വലിയപറമ്പത്ത് കമ്പനിയുടെ മറ്റൊരു ഡയറക്ടർ. ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപ് മുഹമ്മദിന്റെ ഹോട്ടൽ സംരംഭത്തിന് പണം മുടക്കിയതെന്നാണ് ആരോപണം.

ഈ ഹോട്ടലിൽ വച്ചായിരുന്നു ലഹരിമരുന്ന് ഇടപാടുകൾ നടന്നതെന്നു കേസിൽ പിടിയിലായവർ മൊഴി നൽകിയിരുന്നു. 2015 ൽ തുടങ്ങിയ കമ്പനിയുടെ വാർഷിക റിപ്പോർട്ടോ പണമിടപാടു രേഖയോ ഇതുവരെ സമർപ്പിച്ചിട്ടില്ല.

pathram desk 1:
Leave a Comment