2021 പകുതി വരെ വരെ കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കേണ്ടന്ന് ഡബ്ല്യു.എച്ച്.ഒ

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പകുതി വരെ കോവിഡ് വാക്സിന്റെ വ്യാപക ഉപയോഗം പ്രതീക്ഷിക്കേണ്ടന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകള്‍ ഒന്നും തന്നെ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട ഫലപ്രാപ്തിയുടെ 50 ശതമാനം പോലും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യ കഴിഞ്ഞ മാസം ഒരു കോവിഡ് വാക്സിന് അനുമതി നല്‍കിയിരുന്നു. രണ്ട് മാസത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ റഷ്യ അനുമതി നല്‍കിയത്. എന്നാല്‍ ഈ വാക്സിന്‍െ്റ സുരക്ഷിതത്വവും കാര്യക്ഷമതയും ചോദ്യം ചെയ്ത് പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് വാക്സിന്‍ പുറത്തിറക്കാനാകുമെന്ന് യു.എസ് പബ്ലിക് ഹെല്‍ത്ത് വിഭാഗവും ഫൈസറും അറിയിച്ചിരിക്കുന്നത്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന യു.എസ് തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം. ഇത്തവണ നടക്കുന്ന യു.എസ് തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗവ്യാപനം വലിയ പ്രചാരണ വിഷയമാണ്.

ട്രംപിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് പോലും ഭീഷണിയായിരിക്കുന്ന കോവിഡ് വ്യാപനം അമേരിക്കയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ ലോകത്തേറ്റവും കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് അമേരിക്ക.

pathram:
Leave a Comment