ദുരൂഹതയ്ക്ക് ഉത്തരം തേടി സിബിഐ; റിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് ഹാജരാകാന്‍ സിബിഐ റിയയ്ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.

ഇന്നലെയും റിയയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, അവരുടെ പേരിലുള്ള വസ്തുക്കളുടെ രേഖകള്‍ എന്നിവയും നടനു റിയ നല്‍കിയിരുന്ന മരുന്നുകളുമായി ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പുകളും ഹാജരാക്കാന്‍ റിയയോട് ആവശ്യപ്പെട്ടിരുന്നു. സുശാന്തിനു നല്‍കിയിരുന്ന വിഷാദരോഗ തെറപ്പിയെക്കുറിച്ചും ചോദിച്ചു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയാണ് അവസാനിച്ചത്.

റിയ ചക്രവര്‍ത്തിയാണു സുശാന്തിനെ വിഷം കൊടുത്തു കൊന്നതെന്നും. അവരെ അറസ്റ്റ് ചെയ്യണമെന്നും സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ആരോപിച്ചിരുന്നു. എന്നാല്‍ റിയയുടെ ആരോപണങ്ങള്‍ സുശാന്തിന്റെ കുടുംബത്തിന് എതിരാണ്.

pathram:
Related Post
Leave a Comment