ആശങ്ക ഉയര്‍ത്തി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്; ഇന്നലെ 77266 പേര്‍ക്ക് രോഗം

ന്യുഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,057 പേര്‍ മരണമടഞ്ഞു. ഇതാദ്യമായാണ് ഇ്രതയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെയും 75,000നു മുകളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ ആകെ രോഗികളുടെ എണ്ണം 33,87,501 ആയി. 61,529 പേര്‍ മരണമടഞ്ഞു. 25,83,948 പേര്‍ രോഗമുക്തരായപ്പോള്‍, 7,42,023 പേര്‍ ചികിത്സയിലാണ്. ലോകത്താകെയുള്ള മരണനിരക്കില്‍ നാലാമതാണ് ഇന്ത്യ.

രാജ്യത്ത് ഇതുവരെ 3,94,77,848 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 9,01,338 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

അതേസമയം, ലോകത്താകെ 2.46 കോടി ആളുകളിലേക്ക് കൊവിഡ് എത്തി. 8.35 ലക്ഷം ആളുകളെ വൈറസ് കൊന്നൊടുക്കി. അമേരിക്കയില്‍ 6,046,634 രോഗബാധിതരും 184,796 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലില്‍ 3,764,493 പേര്‍ രോഗികളായി. 118,726 പേര്‍ മരണമടഞ്ഞു. രോഗികളുടെ എണ്ണത്തില്‍ എട്ടാമതുള്ള മെക്സിക്കോയില്‍ 62,594 പേര്‍ ഇതിനകം മരണമടഞ്ഞു.

pathram:
Related Post
Leave a Comment