സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകള്‍ ഇവയാണ്..

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി പത്തനംതിട്ട, മണ്ണുത്തി പോലീസ് സ്റ്റേഷനുകള്‍ പങ്കിട്ടതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാമ്പാടി പോലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും തമ്പാനൂര്‍ പോലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.

ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തി മികച്ച പോലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.

pathram desk 2:
Leave a Comment