പാടത്തെ ചെളിയിലിറങ്ങി വിത്ത് വിതയ്ക്കുന്ന നടി അനുമോള്‍; വീഡിയോ കാണാം…

സ്വന്തം പാടത്തു വിത്തു വിതയ്ക്കുന്ന അനുമോളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഞാറ് നടീലിന്റെ വിഡിയോയുമായി എത്തിയ താരത്തിന്റെ വീഡിയോ വൈറലാകുന്നു. വീട്ടിൽ നിന്നും വിത്ത് എടുത്ത് പാടത്തു വിതയ്ക്കുന്നത് മുതലുള്ള കാര്യങ്ങൾ വിഡിയോയിലൂടെ കാണാം. വിത്ത് മുളപ്പിച്ച് വയ്ക്കുന്നതിന്റെ പ്രത്യേകതയും അത് വേർതിരിക്കുന്നതുമൊക്കെ അനുമോൾ വിഡിയോയിലൂടെ പറഞ്ഞു തരുന്നു. നിരവധി പേരാണ് നടിയെ പ്രശംസിച്ച് രംഗത്തുവരുന്നത്. സൗന്ദര്യത്തിന്റെയും ഗ്ലാമറിന്റെയും പുറകെ പോകുന്ന നടിമാര്‍ക്കിടയിൽ അനുമോൾ പ്രചോദനമാണെന്ന് ആരാധകർ പറയുന്നു.

ഇന്നത്തെ തലമുറ കാണാതെ പോകുന്ന ചില കാഴ്ചകളെ മടക്കികൊണ്ടുവന്ന അനുമോളിന് നന്ദി പറഞ്ഞെത്തിയവരും ഏറെ. നടിയുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ വിഡിയോ പുറത്തിറക്കിയത്. മലയാളത്തിലെ യുവനടിമാരിൽ വളരെ സെലക്റ്റഡ് ആയി സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടിയാണ് അനുമോള്‍. 2010ൽ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.

pathram:
Related Post
Leave a Comment