കയ്യടിക്കെടാ…!!! മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് ചാര്‍ജും ഒഴിവാക്കി എസ്ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പിഴ എസ്ബിഐ ഒഴിവാക്കുന്നു. എസ്എംഎസുകള്‍ക്കും ചാര്‍ജ് ഈടാക്കില്ല. എസ്ബിഐയുടെ 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പ്രയോജനകരമാണ് തീരുമാനം. എസ്ബിഐയുടെ എല്ലാ ഇടപാടുകാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

എസ്‌ബി‌ഐ സേവിംഗ്സ് അക്കൌണ്ടുകളിൽ ഉയർന്ന ബാലൻസ് നിലനിർത്തുന്നവർക്ക് സൗജന്യമായി എടിഎമ്മിൽ നിന്ന് പണം പിൻവലിയ്ക്കുന്നതിനുള്ള പരിധി ഉയര്‍ത്തും.നിശ്തിത തുകയിൽ കൂടുതൽ ബാലൻസ് നിലനിര്‍ത്തുന്നവര്‍ക്ക് പ്രതിമാസം സൗജന്യമായി എടിഎമ്മിൽ നിന്ന് പണം പിൻവലിയ്ക്കാം. ഒരു ലക്ഷം രൂപയിൽ കൂടുതൽ സേവിങ്സ് അക്കൗണ്ടിൽ ഉള്ളവര്‍ക്ക് ഇതിൻെറ പ്രയോജനം ലഭിയ്ക്കും എന്നാണ്സൂചന.

പ്രതിമാസം അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിര്‍ത്താത്തവര്‍ക്ക് അഞ്ചു രൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയുമാണ് എസ്ബിഐ ഈടാക്കിയിരുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ ഈടാക്കേണ്ടതില്ല എന്ന ബാങ്കിൻെറ തീരുമാനം. ഇൻർനെറ്റ് ബാങ്കിംഗും ചെക്ക് ബുക്ക് സൗകര്യവുമുള്ള സേവിംഗ്‍സ് അക്കൗണ്ടുകൾക്കും സേവനം ബാധകമാണ്. എസ്‌ബി‌ഐ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേവിങ്സ് അക്കൗണ്ടുകൾക്ക് 2.7 ശതമാനം പലിശ നിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.

pathram:
Leave a Comment