ചൈനീസ് സൈനികര്‍ പിന്മാറുന്നതുവരെ നമ്മുടെ സൈനികര്‍ കിഴക്കന്‍ ലഡാക്കില്‍ തുടരും ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈന സൈനീകരെ പിന്‍വലിച്ച് സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഇന്ത്യ തുടരും. ‘എല്‍എസിയില്‍ വിലപേശാനാവില്ല. ചൈനീസ് സൈനികര്‍ പിന്മാറുന്നതുവരെ നമ്മുടെ സൈനികര്‍ കിഴക്കന്‍ ലഡാക്കില്‍ വിന്യസിക്കപ്പെടും’ തിങ്കളാഴ്ച കരസേന, വിദേശ, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യുക്തിരഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ സൈനിക ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഉന്നതതല രാഷ്ട്രീയ-നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും കോര്‍പ്‌സ് കമാന്‍ഡര്‍മാര്‍ തമ്മില്‍ അഞ്ച് തവണ നടന്ന സൈനിക ചര്‍ച്ചയില്‍ പാംഗോങ്ങിലെയും ഗോഗ്രയിലെയും സൈനീക വിന്യാസം പിന്‍വലിക്കുന്നത് പരാജയപ്പെട്ടിരുന്നു. എല്‍എസിയില്‍ ചൈന കര്‍ശനമായി നിലപാട് സ്വീകരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക മുഖാമുഖം നാലാം മാസമായും തുടരുന്നു. ഇന്ത്യയും കടുത്ത സൈനിക നിലപാട് സ്വീകരിച്ചു. ലഡാക്കില്‍ മാത്രം വിന്യസിച്ചിരിക്കുന്ന 30,000 സൈനികര്‍ക്കായി മുന്‍കൂട്ടി ശീതകാല പരിശീലനവും നടത്തിയിരുന്നു.<

pathram:
Leave a Comment