കാസർഗോഡ് യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: കുമ്പളയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. കുമ്പള നായിക്കാപ്പിലാണ് സംഭവം. നയിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്.

ഓയിൽ മിൽ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഹരീഷ്. കൊലപാതകത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

pathram desk 2:
Related Post
Leave a Comment