ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് 3 കോടിയോളം രൂപ

ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷൻ തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

യുഎഇ കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവർക്ക് സ്വപ്ന കമ്മീഷന്റെ ഒരു വിഹിതം നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഈ കമ്മീഷൻ തുക ഒരു ഈജിപ്ഷ്യൻ പൗരനും നൽകിയിട്ടുണ്ടെന്ന് സ്വപ്‌ന സമ്മതിച്ചു. ഇത്തരത്തിലുള്ള പദ്ധതി കൊണ്ടുവരുന്നതിന് ഈജിപ്ഷ്യൻ പൗരന് പങ്കുണ്ട്.

അതേസമയം, സ്വപ്നയുടെ ജാമ്യാപേക്ഷയിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടക്കും. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ഇന്ന് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് സ്വപ്‌നാ കേസിൽ വാദം നടക്കുന്നതിനാൽ നാളെയോ തൊട്ടടുത്ത ദിവസമോ ആകും വേണുഗോപാലിനെ ചോദ്യം ചെയ്യുക. എം ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റും താനും ചേർന്നാണ് ബാങ്ക് ലോക്കർ തുറന്നതെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഈ മൊഴി എൻഫോഴ്‌സ്‌മെന്റഅ ഡയറക്ടറേറ്റ് പുനപരിശോധിക്കും.

pathram desk 1:
Related Post
Leave a Comment