കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഷാനിമോള്‍ക്കെതിരേ പരാതി

കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎ ഷാനിമോൾ ഉസ്മാനെതിരെ പരാതി. സിപിഐഎം, സംഘപരിവാർ സംഘടകളാണ് എംഎൽഎക്കെതിര അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. ഒപ്പം, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. വിവാദമായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചിരുന്നു. പേജ് അഡ്മിനു പറ്റിയ പിശകാണെന്നായിരുന്നു ഷാനിമോൾ ഉസ്മാൻ്റെ വിശദീകരണം.

ഇന്നലെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഷാനിമോൾ ഉസ്മാൻ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചത്. ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് വിവാദ ഭൂപടം ഉൾപ്പെട്ടത്. തുടർന്ന് ഷാനിമോൾ ഉസ്മാനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ഷാനിമോൾ ഉസ്മാൻ പിന്നീട് കശ്മീർ ഉൾപ്പെടുത്തിയ മറ്റൊരു ഭൂപടം പോസ്റ്റ് ചെയ്തു. എന്നാൽ, പരാതിയുമായി സിപിഐഎം മുന്നോട്ടുപോവുകയായിരുന്നു.

pathram:
Related Post
Leave a Comment