യുവാവിനെ കൊന്ന് കഷണങ്ങളാക്കി; ഭാര്യയും സഹോദരിമാരും സുഹൃത്തുക്കളും പിടിയില്‍

യുവാവിനെ ഭാര്യയുടെ നേതൃത്വത്തില്‍ കൊന്ന് കനാലില്‍ തള്ളി. ജോധ്പൂരിലാണ് സംഭവം. ഭാര്യയും അവരുടെ സഹോദരിമാരും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ കൊന്നത്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളുകയായിരുന്നു. കൊലപാതക വിവരം പുറത്തുവന്ന് 48 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ വലയിലാക്കി.

യുവാവിന്റെ ഭാര്യ, രണ്ട് സഹോദരിമാര്‍, ഇവരുടെ സുഹൃത്തുക്കള്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് പല കഷണങ്ങളാക്കിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ആദ്യം സംസ്ഥാനത്ത് നിന്ന് കാണാതായ ആളുകളുടെ പട്ടിക എടുത്തു. പട്ടികയില്‍ നിന്ന് സുശീല്‍ എന്ന ചരണ്‍ സിംഗിനെ കാണാനില്ലെന്ന് പോലീസ് മനസ്സിലാക്കി. ഇയാളുടെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ബൈക്ക കൊണ്ട് ഉപേഷിച്ചത് രണ്ട് യുവതികളാണെന്ന് കണ്ടെത്തുകയും യുവാവിന്‍െ്‌റ ഭാര്യയെയും സഹോദരിമാരും ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

pathram:
Related Post
Leave a Comment