കോവിഡ്: എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ നില ഗുരുതരം

ചെന്നൈ: കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്.

ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍ കഴിഞ്ഞ രാത്രിയോടെ ഐസിയുവിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ അദ്ദേഹം വെന്റിലേറ്ററിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

pathram:
Related Post
Leave a Comment