ഇത്തരം വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; സുശാന്തിന്റെ മരണം ഇപ്പോള്‍ രാഷ്ട്രീയമായി മാറി; അന്വേഷണം കൂടുതല്‍ ശക്തമാകുന്നു

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. സുശാന്തിന്റെ മരണം ഇപ്പോള്‍ രാഷ്ട്രീയമായി മാറിയിരിക്കുകയാണെന്ന് ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. അങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ഇത്തരം വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ പ്രശ്‌നം രാഷ്ട്രീയപരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുശാന്തില്‍നിന്ന് ആരോ പണം തട്ടിച്ചിട്ടുണ്ട്. സുശാന്ത് വിവാഹിതനായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവിനാണ് കേസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നത്. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറല്ലെന്നും ഗുപ്‌തേശ്വര്‍ പറഞ്ഞു.

ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സുശാന്തിന്റെ സുഹൃത്തും കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിക്കെതിരെ അദ്ദേഹത്തിന്റെ കുടുംബം പിന്നീട് രംഗത്തെത്തി. റിയ സുശാന്തിനെ സാമ്പത്തികമായി ചതിച്ചുവെന്നും മരണത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു അവരുടെ ആരോപണം. ഈ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബിഹാര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.

pathram:
Leave a Comment