ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കും, പണം ഓൺലൈൻ വഴി ; പെണ്‍വാണിഭത്തിന്‌ തൃശ്ശൂരില്‍ രണ്ട് സ്ത്രീകളടക്കം പത്ത് പേര്‍ പിടിയില്‍

കൊരട്ടി(തൃശ്ശൂർ): ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ആളുകളെ എത്തിച്ച് പെൺവാണിഭം. രണ്ട് സ്ത്രീകളടക്കം പത്തുപേർ പിടിയിൽ. മുരിങ്ങൂരിൽ ഒരു വീട് കേന്ദ്രീകരിച്ചാണ് ഓൺലൈൻ വഴി ആളുകളെ കണ്ടെത്തി പെൺവാണിഭം നടത്തിയിരുന്നത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോട്ടമുറിയിലെ ഈ വീട് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികളെ പിടികൂടിയത്. പിടികൂടുമ്പോൾ വീട്ടിൽ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു.

ഓൺലൈൻ വഴി ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കുകയും പണം ഓൺലൈൻ വഴി ലഭിക്കുന്നതിനെത്തുടർന്ന് ഇരകളെ എത്തിക്കുകയുമാണ് ഇവരുടെ പതിവ്. വാടകവീട് കേന്ദ്രീകരിച്ച് രാവിലെ മുതൽ ആളുകളെ എത്തിച്ചിരുന്നു. വെറ്റിലപ്പാറ സ്വദേശിനി സിന്ധുവിന്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

പോലീസ് സംഘത്തിൽ സി.ഐ.യ്ക്ക് പുറമേ, എസ്.ഐ. സി.കെ. സുരേഷ്, എ.എസ്.ഐ. എം.എസ്. പ്രദീപ്, ഷിബു പോൾ, വനിതാ സി.പി.ഒ. അശ്വതി എന്നിവരും ഉണ്ടായിരുന്നു.

pathram desk 1:
Related Post
Leave a Comment