വാഴയില കൊണ്ട് അനിഘയുടെ ഫോട്ടോഷൂട്ട്; മേക്കിങ് വിഡിയോ വൈറൽ

മലയാളത്തിലും തമിഴിലുമായി ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനിഖ സുരേന്ദ്രന്‍റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു വാഴയില കൊണ്ട് വസ്ത്രം തീർത്താണ് അനിഖ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി പകർത്തിയ ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചത്.

ഇപ്പോഴിതാ ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ പങ്കുവയ്ക്കുകയാണ് മഹാദേവൻ തമ്പി. എങ്ങനെയാണ്. ഏറെ പണിപ്പെട്ടാണ് ചിത്രമെടുത്തിരിക്കുന്നതെന്ന് വിഡിയോ കാണുമ്പോൾ മാത്രമാണ് മനസിലാകുകയെന്ന് പ്രേക്ഷകർ പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, മെെ ​ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

ഗൗതം മേനോൻ സംവിധാനം ചെയ്ത ,ജയലളിതയുടെ ജീവിത കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട വെബ് സീരീസായ ,’ക്വീനിൽ’ ശക്തി ശേഷാദ്രി എന്ന നായികാ കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ചത് അനിഖയാണ്.

pathram desk 1:
Related Post
Leave a Comment