കൂടത്തായി കൂട്ടകൊലപാതകം: പ്രാരംഭ വാദം ഈ മാസം 14ന്

കൂടത്തായി കൂട്ടകൊലപാതക കേസിൽ പ്രാരംഭ വാദം ഈ മാസം 14 ലേക്ക് മാറ്റി. റോയ് മാത്യു, സിലി വധം എന്നി കേസുകളിൽ ജോളിയുടെ ജാമ്യപേക്ഷയും ഈ മാസം 14 ന് പരിഗണിക്കും. കേസിലെ പ്രതികളായ പ്രജികുമാർ, മനോജ് കുമാർ എന്നിവർ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കേസിലെ മറ്റ് പ്രതികളായ ജോളിയും എം.എസ് മാത്യുവിനെയും ഇന്ന് ഹാജരാക്കിയില്ല. കൂടത്തായി കൂട്ട കൊലപാതക കേസിലെ റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്.

2008ൽ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് കൂടത്തായി കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഏറെനാൾ നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് കേസിലെ കൊലപാതക പരമ്പര പുറം ലോകം അറിഞ്ഞത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൻസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് മരണപ്പെട്ടത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു.

pathram desk 1:
Leave a Comment