രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുൽ ഗാന്ധി; ആശംസകൾ നേർന്ന് എംപി

രാജഹംസമേ എന്ന തുടങ്ങുന്ന ഗാനം പാടി സമൂഹ മാധ്യമങ്ങളിൽ സുപരിചിതയായ രേണുകയുടെ പാട്ട് പങ്കുവച്ച് വയനാട് എംപി രാഹുൽ ഗാന്ധി. രാഹുലിന്‍റെ മണ്ഡലത്തിലെ മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്. ഗോത്ര വർഗ കലാകാരിയായ രേണുകയുടെ പാട്ട് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്.

‘രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ. പാടിപ്പറക്കാൻ കൂടെയുണ്ടാവും. എല്ലാ ഭാവുകങ്ങളും’ എന്ന് വിഡിയോ ഷെയർ ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി എംപി കുറിച്ചു.

അതേസമയം രേണുക സിനിമാ ഗായികയാവുകയാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് തന്റെ അടുത്ത സിനിമയിൽ രേണുക പാടുമെന്ന് അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷവാർത്ത അറിയിച്ച മിഥുൻ രേണുകയുടെ ഗാനാലാപനത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram desk 1:
Related Post
Leave a Comment