എറണാകുളം ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ്

എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളിൽ എത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇദ്ദേഹം. ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതെ തുടർന്ന് ഗ്യാസ് ഏജൻസി ഓഫീസ് അണുവിമുക്തമാക്കി. കൂടെ ജോലി ചെയ്തിരുന്നവരെ ക്വാറന്റീനിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം ഗ്യാസ് വിതരണം ചെയ്ത മേഖലയിലെ വീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

pathram desk 1:
Leave a Comment