രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ലക്ഷത്തിലേക്ക്; ഒരാഴ്ചക്കിടെ മൂന്നുലക്ഷത്തോളം കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 13.83 ലക്ഷം കടന്നു. ഇതിൽ 8.84 ലക്ഷം പേരുടെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. 32,082 പേർ മരിച്ചു. വ്യാഴാഴ്ച മാത്രം 48,916 പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. 32,223 പേർ വൈറസ് മുക്തരായി; മരണം 757. രോഗമുക്തി നിരക്ക്– 63.54%. മരണ നിരക്ക് 2.35%.

ഒരാഴ്ചയ്ക്കിടെ രാജ്യത്തു റിപ്പോർട്ട് ചെയ്തത് 3 ലക്ഷത്തോളം കോവിഡ് കേസുകളും അയ്യായിരത്തോളം മരണവും. ആദ്യ ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് 110 ദിവസം വേണ്ടിവന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണത്തിലെ വർധന. രോഗികളുടെ എണ്ണത്തിനൊപ്പം മരണനിരക്ക് കാര്യമായി വർധിച്ചിട്ടില്ലെന്നതു മാത്രമാണ് ആശ്വാസം.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment