കോവിഡ്: മഹാരാഷ്ട്ര, തമിഴ് നാട്, കർണാടക സ്ഥിതി അതീവ ഗുരുതരം

9,251പേർ കൂടി കോവിഡ് പോസിറ്റീവായ മഹാരാഷ്ട്രയിൽ ഇന്നലെ 257 പേർ മരിച്ചു. മുംബൈയിൽ തൃശൂർ സ്വദേശി ഉൾപ്പെടെ മരണം 52. ഈ മാസം 31നു ശേഷവും ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന സൂചനയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‌

നാഗ്പുർ നഗരത്തിൽ ‘ജനത കർഫ്യൂ’ ഇന്നും തുടരും. 3 പൊലീസുകാർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 93 പൊലീസുകാർ. 8,231 പൊലീസുകാർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ധാരാവിയിൽ നിലവിൽ 124 പോസിറ്റീവ് കേസുകൾ മാത്രം. കോവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി.

22 ദിവസത്തിനുള്ളിൽ ഒരു ലക്ഷം പേർ പോസിറ്റീവ് ആയതോടെ തമിഴ്നാട്ടിലെ കോവിഡ് കേസുകൾ 2 ലക്ഷം കവിഞ്ഞു. നേരത്തെ 118 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തിലെത്തിയത്. മഹാരാഷ്ട്രയ്ക്കു പിന്നാലെ 2 ലക്ഷം കടക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് തമിഴ്നാട്. ഒറ്റ ദിവസത്തെ റെക്കോർഡായി 6,988 പേർ കൂടി ഇന്നലെ പോസിറ്റീവായി. 89 പേർ കൂടി മരിച്ചു. ചെന്നൈയിൽ ആകെ 93537 പോസിറ്റീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ മാത്രം ആശുപത്രി വിട്ടതു 7, 758 പേർ.

5,072 പേർക്കു കൂടി പോസിറ്റീവ് ആയതോടെ കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 90, 000 കടന്നു.ഇന്നലെ 72 പേർ കൂടി മരിച്ചു. പോസിറ്റീവ് ആയവരിൽ നിന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾ അധികമായി ഈടാക്കിയ 24 ലക്ഷം രൂപ മടക്കി നൽകാൻ നടപടി. ബെംഗളൂരുവിലെ ഞായറാഴ്ച ലോക്ഡൗൺ തുടരുന്നു.

ഇന്നലെ രാത്രി 8നു തുടങ്ങിയ കർഫ്യൂ നാളെ രാവിലെ 5ന് അവസാനിക്കും. പരിശീലനത്തിലുള്ള 90 പൊലീസ് കോൺസ്റ്റബിൾമാർക്ക് കോവിഡ്. സർക്കാർ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിലെ സിലബസ് 30% വെട്ടിച്ചുരുക്കി. 30, 31 തീയതികളിൽ നടത്താൻ നിശ്ചയിച്ച കർണാടക പൊതുപ്രവേശന പരീക്ഷ(സിഇടി) മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ(എൻഎസ്‌യുഐ) ഹൈക്കോടതിയെ സമീപിച്ചു. കോവിഡിനെ തുടർന്നു മരിക്കുന്നവരുടെ സംസ്കാര ചടങ്ങുകൾക്കു ശ്മശാനത്തിൽ അടയ്ക്കേണ്ട ഫീസ് ഒഴിവാക്കി.

Follow us on pathram online latest news

pathram desk 2:
Leave a Comment