ഈ ആപ്പുകള്‍ ഇനി ഇന്ത്യയില്‍ കണ്ടുപോകരുതെന്ന് മുന്നറിയിപ്പ്

ഇന്ത്യ നിരോധിച്ച 59 ചൈനീസ് ആപ്പുകളോട് നിരോധനാജ്ഞയില്‍ പറയുന്ന വിധമാണ് ഇനി പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനു വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരാമെന്നും മുന്നറിയിപ്പു നല്‍കി. ഈ ആപ്പുകള്‍ ഇനി ഇന്ത്യയില്‍ കാണുന്നതും പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കില്ലെന്നാണ് പുതിയ മുന്നറിയിപ്പ്. ഇന്‍ഫര്‍മേഷന്‍ ടെനോളജി ആക്ടിന്റെ സെക്ഷന്‍ 69എ തുടങ്ങി പല ആക്ടുകളും കേന്ദ്രമാക്കി കേസ് ചാര്‍ജ് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. നിരോധിക്കപ്പെട്ട ആപ്പുകള്‍ നേരിട്ടോ, വളഞ്ഞവഴിയിലോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയാറായിക്കൊള്ളാനാണ് അറിയിച്ചിരിക്കുന്നത്.

pathram:
Leave a Comment