സിനിമാ പ്രതിസന്ധി; പ്രതിഫലം വെട്ടിക്കുറച്ച് വിജയ്…!!!!

ഈ കോവിഡ് പശ്ചാത്തലത്തില്‍ സര്‍വ്വവും പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് തന്റെ പ്രതിഫലം വെട്ടിക്കുറച്ചി മാതൃകയായിരിക്കുകയാണ് വിജയ്. ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററാണ് വിജയുടെ ഏറ്റവും പുതിയ ചിത്രം. മാസ്റ്ററിന് ശേഷം എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്ത് സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കാന്‍ ഒരുങ്ങുന്നത്. തന്റെ 65ാം ചിത്രം കൂടിയായ ഈ ചിത്രത്തിലാണ് താരം പ്രതിഫലം വെട്ടിക്കുറച്ചത്.

നേരത്തെ സംവിധായകന്‍ മുരുകദോസിന്റെ പ്രതിഫലം സണ്‍ പിക്‌ചേഴ്‌സ് കുറച്ചിരുന്നു. എ.ആര്‍.മുരുകദോസ് -വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കത്തി, തുപ്പാക്കി, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിലും ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്.

വിജയുടെ ഈ പ്രവൃത്തി കോളിവുഡ് ലോകത്തിന് ഒരാശ്വാസം ആയിരിക്കുകയാണ്. ഇതോടെ മറ്റു താരങ്ങളും ഇതുപോലെ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് കോളിവുഡ് ലോകം.

Follow us on pathram online

pathram desk 2:
Related Post
Leave a Comment