സുശാന്തിന്റെ മരണം; ആദിത്യ ചോപ്രയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകനും സിനിമാനിര്‍മാണ കമ്പനി യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനുമായ ആദിത്യ ചോപ്രയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യല്‍ 4 മണിക്കൂര്‍ നീണ്ടു. 2 അഭിഭാഷകരുടെ കൂടെയാണ് ആദിത്യ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.

‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന സിനിമയുടെ വിജയത്തിനുശേഷം യഷ് രാജ് ഫിലിംസുമായി 3 സിനിമകള്‍ക്കു സുശാന്ത് കരാര്‍ ഒപ്പിട്ടിരുന്നു. ഇതില്‍ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ‘പാനി’ എന്ന സിനിമ നിര്‍മാതാക്കള്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരുന്നു എന്നാണ് ആരോപണം.

കാസ്റ്റിങ് ഡയറക്ടര്‍ ഷാനൂ ശര്‍മ, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി എന്നിവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തു. സുശാന്തിനെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റിന്റെ മൊഴി വെള്ളിയാഴ്ച എടുത്തിരുന്നു. കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നു മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി ആവശ്യപ്പെട്ടു

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment