സംസ്ഥാനത്ത് 84 ക്ലസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെടാതെ രോഗവ്യാപനം സംഭവിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ലസ്റ്ററുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഇതുവരെ ആകെ 84 ക്ലസ്റ്ററുകളാണ് സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 10 ലാര്‍ജ് കമ്മ്യുണിറ്റി ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്.

അതേസമയം ശ്രദ്ധയില്‍പ്പെടാതെ രോഗവ്യാപനം സംഭവിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സംസ്ഥാനത്തുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍ കേന്ദ്രീകരിച്ച് വരെ രോഗവ്യാപനം ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

follow us pathramonline

pathram:
Leave a Comment