കൊല്ലം ജില്ലയിലെ കണ്ടയിന്‍മെന്റ് സോണ്‍

കൊല്ലം: കോര്‍പ്പറേഷനിലെ വാളത്തുംഗല്‍(36), ആക്കോലില്‍(37), തെക്കുംഭാഗം(38), ഇരവിപുരം(39) ഡിവിഷനുകളും കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 4, 5, 6, 10, 11, 12, 14, 16, 17, 22, 23 വാര്‍ഡുകളും, പേരയം ഗ്രാമപഞ്ചായത്തിലെ എസ് ജെ ലൈബ്രറി വാര്‍ഡ്(13) എന്നിവ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. കൂടാതെ മയ്യനാട് ഗ്രാമപഞ്ചായത്തിലെ കൂട്ടിക്കട മാര്‍ക്കറ്റ് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ അടച്ചിടാനും ഉത്തരവായി.
നിലവില്‍ കണ്ടയിന്‍മെന്റ് സോണുകളായ കൊല്ലം കോര്‍പ്പറേഷനിലെ മുളങ്കാടകം ഡിവിഷന്‍(53), കൊട്ടാരക്കര നഗരസഭയിലെ മുസ്ലീം സ്ട്രീറ്റ്(2), ചന്തമുക്ക്(4), പഴയതെരുവ്(6), കോളജ്(7), പുലമണ്‍(8) എന്നീ പ്രദേശങ്ങളിലെ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
പ്രത്യേക നിരീക്ഷണം ആവശ്യമുള്ള പോരുവഴി, ശാസ്താംകോട്ട, ചവറ, പന്മന
ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും. ചവറ, പന്മന ഗ്രാമപഞ്ചായത്തുകള്‍ തീവ്ര നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
കരുനാഗപ്പള്ളി നഗരസഭയിലെ 15-ാം ഡിവിഷന്‍, തേവലക്കര ഗ്രാമപഞ്ചായത്തിലെ 3, 5, 7, 8, 9, 10 വാര്‍ഡുകള്‍, തെന്മല ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, മേലില ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാര്‍ഡുകള്‍, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ 1, 3 വാര്‍ഡുകള്‍, ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്തിലെ 10, 13 വാര്‍ഡുകള്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, നീണ്ടകര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ്, നെടുമ്പന ഗ്രാമപഞ്ചായത്തിലെ 4, 6 വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ കണ്ടിയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.

pathram desk 1:
Leave a Comment