24 മണിക്കൂറിനിടെ രാജ്യത്ത് 28,701 കോവിഡ് കേസുകള്‍; മരണം 500

രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 28,701 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതര്‍ 8.78 ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 500 മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 23,174 ആയി. നിലവില്‍ 30,1609 രോഗബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. 55,3470 പേര്‍ രോഗമുക്തരായി.

ജൂലൈ 12 വരെ 1,18,06,256 സാമ്പിളുകളാണ് കോവിഡ് പരിശോധന നടത്തിയതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 500 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,78,254 ആയി. 3,01,609 സജീവ കേസുകളാണുള്ളത്. ഇതിനോടകം 5,53,471 പേര്‍ രോഗമുക്തി നേടി. കോവിഡ്19 മൂലം രാജ്യത്ത് ഇതുവരെ 23,174 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ജൂലൈ 12 വരെ 1,18,06,256 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,19,103 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം നിലവില്‍ മഹാരാഷ്ട്രയില്‍ 2,54,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,03,813 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,40,325 പേര്‍ രോഗമുക്തി നേടി. 10,289 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ കണക്കില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. തമിഴ്‌നാട്ടില്‍ 1,38,470 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,966 പേര്‍ മരിച്ചു. 89,532 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,972 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഡല്‍ഹിയില്‍ 1,12,494 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,371 പേര്‍ മരിച്ചു. 89,968 പേര്‍ രോഗമുക്തി നേടി. 19,155 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം സജീവകേസുകളുടെ കാര്യത്തില്‍ കര്‍ണാടക ഡല്‍ഹിയെ മറികടന്നു. 19,155 സജീവ കേസുകളാണ് ഡല്‍ഹിയിലുള്ളതെങ്കില്‍ 22,750 സജീവ കേസുകളാണ് കര്‍ണാടകയിലുള്ളത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment