ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; സമ്പര്‍ക്കപട്ടികയില്‍ മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവര്‍

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വേങ്ങോട് സ്വദേശി 40 കാരനാണ് രോഗം. നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തു. ഡ്രൈവറുടെ പ്രഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ചീഫ് സെക്രട്ടറിയും. മുഖ്യന്ത്രിയും ആരോഗ്യമന്ത്രിയും ഡിജിപിയും രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയില്‍. ചീഫ് സെക്രട്ടറിയുടെ സാംപിള്‍ പരിശോധനയ്ക്കയച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 339 പേര്‍ക്ക്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 149 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മുന്നൂറിനു മേല്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.

രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്തില്‍നിന്ന് വന്ന 74 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്.

FOLLOW US: pathram online

pathram:
Related Post
Leave a Comment