സ്വര്‍ണക്കടത്ത് കേസ് ; അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിന് വിലക്ക്

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി.എസ്. സരിത്തിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം നിരീക്ഷണ സെല്ലിലേക്കു മാറ്റി. പരിശോധനാ ഫലം വന്നതിനു ശേഷം കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഉന്നതര്‍ നിര്‍ദേശം നല്‍കി.

കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാരും ഫോണില്‍ വിളിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ ചില മാധ്യമങ്ങളോടു പറഞ്ഞതിനെതിരെ വിമര്‍ശനമുയര്‍ന്നു. ഇതും നിയന്ത്രണത്തിനു കാരണമായി.

FOLLOW US: pathram online

pathram:
Related Post
Leave a Comment