താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ ധാരണ

കൊച്ചി : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ച് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ. സംഘടനയുടെ നിര്‍വാഹക സമിതി യോഗമാണ് ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.

സാമ്പത്തിക പ്രതിസന്ധിയിലായ സിനിമ വ്യവസായത്തെ സഹായിക്കാനാണു പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയാറായത്. ഈ വിഷയം സിനിമ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരസ്യമായി ഉന്നയിച്ചതില്‍ നേരത്തെ അമ്മയുടെ എതിര്‍പ്പുയര്‍ന്നിരുന്നു. പുതിയ സിനിമകളുമായി താരങ്ങള്‍ സഹകരിക്കും.

ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ്, അംഗങ്ങളായ സിദ്ധിഖ്, ആസിഫ് അലി, രചന നാരായണന്‍കുട്ടി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗം നടന്ന ഹോട്ടല്‍ കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ പൊലീസ് ഇടപെട്ട് യോഗം നിര്‍ത്തി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ഹോട്ടല്‍ അടപ്പിച്ചു.

കണ്ടെയ്ന്‍മെന്റ് സോണായ ഹോട്ടലുള്‍പ്പെടുന്ന ചക്കരപറമ്പ് (46–ാം ഡിവിഷന്‍) നിയന്ത്രണം പാലിക്കാതെ യോഗം നടക്കുന്നുവെന്നു ആരോപിച്ചു ഡിവിഷന്‍ കൗണ്‍സിലര്‍ പി.എം.നസീബയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ഇവര്‍ ഹോട്ടലിനുള്ളിലേക്ക് തള്ളിക്കയറി. ഹോട്ടല്‍ കണ്ടെയ്‌ന്‍െമന്റ് സോണിനോട് ചേര്‍ന്നാണെങ്കിലും ഇതിന്റെ മുന്‍വശം ദേശീയപാത ബൈപ്പാസിലേക്കാണ്

pathram:
Leave a Comment