സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാര്‍ജ് 8 രൂപയായി തുടരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍നിന്ന് രണ്ടരയായി കുറയ്ക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വര്‍ധിച്ചേക്കും.

മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഇതു രണ്ടും പരിശോധിച്ചശേഷം 25 % വര്‍ധനയാണ് ഗതാഗതവകുപ്പ് ശുപാര്‍ശ ചെയ്തത്. ബസ് ചാര്‍ജിലെ മാറ്റങ്ങള്‍ ഗതാഗത മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഡീസല്‍വില വര്‍ധനയും യാത്രക്കാരില്ലാതെ സര്‍വീസ് നടത്തേണ്ടിവരുന്നതിന്റെ പ്രശ്‌നങ്ങളുമാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടിയത്. ഡീസല്‍വില വര്‍ധിക്കുകയാണ്. ബസില്‍ ഇരുന്നു യാത്ര ചെയ്യാനാണ് അനുവാദം. ഫലത്തില്‍ 30 ശതമാനം യാത്രക്കാരെങ്കിലും കയറാത്തതിന്റെ നഷ്ടമാണ് ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സിഷനില്‍ 50 ശതമാനം വര്‍ധനയാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

pathram:
Leave a Comment