തൃശൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

തൃശൂര്‍ ജില്ലയില്‍ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്, പുരുഷൻ), ജൂൺ 16 ന് കുവൈറ്റിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (59 വയസ്സ്, പുരുഷൻ),

ജൂൺ 19 ന് സൗദി അറേബ്യയിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (41 വയസ്സ്, സ്ത്രീ), ജൂൺ 19 ന് ആന്ധ്രപ്രദേശിൽ നിന്ന് വന്ന നെടുപുഴ സ്വദേശി (30 വയസ്സ്, പുരുഷൻ), ജൂൺ 15 ന് ബഹ്റൈനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (22 വയസ്സ്, പുരുഷൻ), ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (38 വയസ്സ്, പുരുഷൻ), ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (56 വയസ്സ്, സ്ത്രീ),

കുവൈറ്റിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി (28 വയസ്സ്, പുരുഷൻ), ജൂൺ 13 ന് ഷാർജയിൽ നിന്ന് വന്ന തൃശൂർ കിഴക്കേകോട്ട സ്വദേശി (41 വയസ്സ്, പുരുഷൻ), ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി (56 വയസ്സ്, പുരുഷൻ), ജൂൺ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി (48 വയസ്സ്, പുരുഷൻ), സൗദി അറേബ്യയിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി (28 വയസ്സ്, പുരുഷൻ), കുന്നംകുളം സ്വദേശി (49 വയസ്സ്, പുരുഷൻ) എന്നീ 14 പേർക്കാണ് ചൊവ്വാഴ്ച (ജൂൺ 23) ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 117 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14862 പേരും ആശുപത്രികളിൽ 145 പേരും ഉൾപ്പെടെ ആകെ 15007 പേരാണ് നിരീക്ഷണത്തിലുളളത്.

follow us: PATHRAM ONLINE

pathram:
Leave a Comment