കോവിഡ് ബാധിച്ചു ഗള്‍ഫില്‍ 5 മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ചു ഗള്‍ഫില്‍ 5 മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹിയിലും ഒരാള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി കരേക്കാട് റഹീമിയ നഗറില്‍ മുഹമ്മദ് സാലിഖ് (42), കൊല്ലം കുണ്ടറ കിഴക്കേകല്ലട കൊടുവിള തെരുവത്ത് വീട്ടില്‍ വിത്സന്‍ ജോര്‍ജ് (51) എന്നിവര്‍ ദുബായിലും പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ വട്ടൊള്ളി വീട്ടില്‍ ദയാശീലന്‍ (62), കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് നിര്‍മാല്യത്തില്‍ ഗോപാലകൃഷ്ണപിള്ള (55), മലപ്പുറം പൊന്നാനി ഓം തൃക്കാവ് കൊളപരത്തിങ്കല്‍ സത്യാനന്ദന്‍(60) എന്നിവര്‍ സൗദിയിലും മരിച്ചു.

ഡല്‍ഹി ഹൈക്കോടതി ഉദ്യോഗസ്ഥന്‍ തൃശൂര്‍ ഇരിങ്ങാലക്കുട കൂത്തുപറമ്പ് കുറ്റിക്കാട്ടില്‍ പരേതനായ കെ.എസ്. കൃഷ്ണന്റെ മകന്‍ രാജീവ് കൃഷ്ണനാണു (47) ദില്‍ഷാദ് കോളനി ജെ 66ല്‍ മരിച്ചത്. രാജീവിന്റെ ഭാര്യ: അനിത. മക്കള്‍: അതിഥി, ആര്യന്‍.

മുഹമ്മദ് സാലിഖിന്റെ ഭാര്യ: ഹബീബ, മക്കള്‍: റംഷീബ, റുഷ്ദ ഷെറിന്‍, റിസ്‌വ ഷെറിന്‍.

വിത്സന്‍ ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് 4നു ദുബായ് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: അമ്പിളി. മകന്‍:ആല്‍ബിന്‍.

യാശീലന്റെ ഭാര്യ: നിര്‍മല. മകള്‍: ശ്രുതി

ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ: ശ്രീജാകുമാരി. മക്കള്‍: ശ്രുതി കൃഷ്ണന്‍, സ്മൃതി കൃഷ്ണന്‍.

സത്യാനന്ദന്റെ ഭാര്യ :ഉഷ. മക്കള്‍: സൗമ്യ, ഗോകുല്‍, സന്ധ്യ

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment