മുല്ലപ്പള്ളി വിളിച്ചത് എന്റെ ഫോണില്‍നിന്ന്; വിളിച്ചില്ലെന്ന് മുഖത്ത് നോക്കി പറയാനാകുമോ..? ലിനിയുടെ ഭര്‍ത്താവിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിപാ കാലത്ത് ഗസ്റ്റ് റോളില്‍ പോലും ആശ്വാസവുമായി എത്തിയില്ലെന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട്. ‘എന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സജീഷിനെ വിളിച്ചത്. ഞാനാണ് ഫോണ്‍ മുല്ലപ്പള്ളിക്ക് കൈമാറിയത്.’ അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് ഓര്‍ക്കാതിരിക്കുകയാണെങ്കില്‍ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ജിതേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലിനി സിസ്റ്റര്‍ ലോകത്തിന്റെ നെറുകയിലാണ്, പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്.
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. നിപ്പയെ പ്രതിരോധിച്ചതും കൊറോണയേ പ്രതിരോധിക്കുന്നതും ഡോക്ട്ടര്‍മാരും നഴ്‌സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും തന്നെയാണ്. അതില്‍ ഒരു രാഷ്ട്രീപാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും ക്രഡിറ്റെടുക്കാനുള്ള അര്‍ഹതയില്ല.

രോഗത്തേയും രോഗിയേയും നേരിട്ട് പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ് ആദരവും അംഗീകാരവും ലഭിക്കേണ്ടത്. അതിനിടയില്‍ ചുളുവില്‍ ക്രഡിറ്റ് നേടാന്‍ ശ്രമിക്കുന്ന നന്മ മരത്തിന്റെ പ്രതിരൂപങ്ങളെ തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തിട്ടുള്ളതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഒരു മന്ത്രി, ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഇന്നും ഇന്നലെയും ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. നിപ്പരോഗംമൂലം മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ മരണം ഒരര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു കേരളത്തിലെ സി.പി.എമ്മെന്നും ജിതേഷ് ആരോപിച്ചു.

Read Also: നിപ പ്രതിരോധ സമയത്ത് എംപിയായിരുന്ന മുല്ലപ്പള്ളിയെ ഗസ്റ്റ് റോളില്‍ പോലും കാണ്ടിട്ടില്ലെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

Read Also: അന്ന് നിപാ രാജകുമാരി..!!! ഇന്ന് കൊറോണ റാണി..!!! കെ.കെ. ശൈലജ ടീച്ചറെ അപമാനിച്ച് മുല്ലപ്പള്ളി

pathram:
Leave a Comment