പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു; ഡ്രോണിനുള്ളില്‍ നിന്നും യുഎസ് നിര്‍മ്മിത ആയുധങ്ങള്‍

കശ്മീര്‍: കശ്മീരിലെ കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു. ഡ്രോണില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയതായാണ്വിവരം.പെട്രോളിങ്ങ് നടത്തുന്നതിനിടെ ബിഎസ്എഫാണ് ഡ്രോണ്‍ കണ്ടെത്തിയത്. രാവിലെ അഞ്ച് പത്തോടെ ഡ്രോണ്‍ വെടിവച്ചിട്ടത്. പെട്രോളിങ്ങിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഡ്രോണിനുള്ളില്‍ നിന്നും യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം.

follow us: PATHRAM ONLINE

pathram:
Leave a Comment