കേരളത്തിലേക്ക് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വന്നു തുടങ്ങി. ഇതിനിടെ
വിമാനത്തില്‍ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

വിമാനത്തില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യാത്രക്കാരെ ഇരുത്തിയതെന്ന് യുവതിയുടെ ബന്ധു പറഞ്ഞു. യാത്ര പുറപ്പെട്ട് ഇവിടെ എത്തുന്നതുവരെ പല വിധത്തില്‍ യുവതിക്ക് നേരെ മാനസികമായും ശാരീരികമായും അതിക്രമം ഉണ്ടായെന്നാണ് പരാതി. യുവതി വീഡിയോ കോള്‍ വിളിച്ച് ഭര്‍ത്താവിന് ഇയാളെ കാണിച്ചുകൊടുത്തു. ഈ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്.

ഭര്‍ത്താവ് ഉടന്‍ തന്നെ വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനാണ് നിര്‍ദേശം ലഭിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ പേര് സഹിതമാണ് പരാതി നല്‍കിയത്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

FOLLOW US: PATHRAM ONLINE

pathram:
Leave a Comment