എനിക്ക് നാണം അല്‍പം കുറവാ… അശ്ലീല കമൻറ് ചെയ്തവർക്ക് മറുപടിയുമായി അഞ്ജലി അമീർ

ഗ്ലാമർ ചിത്രങ്ങളിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്ക് മറുപടിയുമായി നടി അഞ്ജലി അമീർ. തെളിനീരിൽ ഈറനണിഞ്ഞ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി തന്റെ പേജിൽ പങ്കുവച്ചിരുന്നു. എന്നാൽ, ചിത്രത്തിനു താഴെ അഞ്ജലിയെ വിമർശിച്ചെത്തിയവരും കുറവല്ല. നാണമില്ലേ ഇങ്ങനെയുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ എന്നായിരുന്നു ഒരാളുടെ കമന്റ്.

‘ആദ്യത്തെ ഫോട്ടോയ്ക്കു നാണമില്ലേ എന്നു ചോദിച്ചവർക്ക്‌ …എന്തോ എനിക്ക് നാണം അല്‍പം കുറവാ…എന്റെ ശരീരം, എന്റെ ചിന്തകൾ.’ അഞ്ജലി കുറിക്കുന്നു.

ബിഗ്‌ബോസിലൂടെയെത്തി, ബിഗ് സ്‌ക്രീനിൽ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ട്രാൻസ്ജെൻഡർ മോഡൽ കൂടിയായ അഞ്ജലി അമീർ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഷോയിൽ പ്രവേശിച്ചത്. മമ്മൂട്ടി ചിത്രം പേരൻപിലൂടെ സിനിമയിലും ശ്രദ്ധനേടി.

Follow us pathram online latest news

pathram desk 2:
Related Post
Leave a Comment