സുശാന്തുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് അര്‍ജുന്‍ കപൂര്‍

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് നടന്‍ അര്‍ജുന്‍ കപൂര്‍. 2018 ഡിസംബര്‍ 13ന് നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. കേദാര്‍നാഥ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സുശാന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ഒപ്പം ഒരു കുറിപ്പും അര്‍ജുന്‍ പോസ്റ്റ് ചെയ്യുന്നു. സിനിമ ആഘോഷിക്കപ്പെട്ടപ്പോഴും സുശാന്തിന്റെ ചിന്ത മറ്റൊന്നായിരുന്നു. തന്നെ വിട്ടുപോയ അമ്മയെ സുശാന്ത് മിസ് ചെയ്യുന്നുണ്ടായിരുന്നു. പരസ്പരം അത്ര അടുത്തറിഞ്ഞിരുന്നില്ലെങ്കിലും അമ്മയെ നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥ തനിക്കും മനസ്സിലാക്കാന്‍ കഴിയുമെന്ന് അര്‍ജുന്‍.

ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറും സുശാന്ത് ഒരു പോസ്റ്റിനു നല്‍കിയ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇട്ടിട്ടുണ്ട്. ഈ മരണം തീര്‍ത്തും അന്യായം ആയിപോയി എന്ന് ദുഖത്തോടെ ഏക്ത തന്റെ വാക്കുകള്‍ കുറിക്കുന്നു.

ഏക്ത നിര്‍മ്മിച്ച ‘പവിത്ര റിഷ്ത’ എന്ന ടി.വി. പരമ്പരയാണ് സുശാന്തിന്റെ കരിയര്‍ മാറ്റിമറിച്ചത്.

സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. അതേസമയം തൂങ്ങിയത് മൂലമുള്ള ശ്വാസതടസ്സത്തെ തുടര്‍ന്നാണ് സുശാന്തിന്റെ മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

follow us: pathram online latest news

pathram:
Related Post
Leave a Comment