പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍ പണിയാകുമോ? ഒരേ നമ്പറില്‍ നാല് ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളില്‍ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് 2020ല്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.

നിലവില്‍ ഒരേ സമയം മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാവുന്നതാണ് വാട്‌സ്ആപ്പ്. ഇതുകൂടാതെയാണ് പുതിയ ഫീച്ചര്‍. പുതിയ കാലത്ത് രണ്ടില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും. ഇതിനാലാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പ്രത്യേകതയുള്ളതാകുന്നതും.

പുതിയ ഫീച്ചറില്‍ ഒരേ നമ്പര്‍ ഉപയോഗിച്ച് തന്നെ കൂടുതല്‍ മൊബൈലുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകും.

നേരത്തേ, ഓരോ തീയതിയിലേയും ചാറ്റുകള്‍ സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ജോലി സ്ഥലങ്ങളിലടക്കം കൂടുതല്‍ സമയം വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ സഹായകമാകും. ഐഒഎസ് വെര്‍ഷനില്‍ ഇത് വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി ഫീച്ചര്‍ അവതരിപ്പിക്കുമ്പോള്‍ ഇത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ കൂടി ലഭ്യമാകും.

കൂടാതെ, ഡാര്‍ക് മോഡ് വേര്‍ഷന്‍ പൊടിതട്ടിയെടുക്കാനും വാട്‌സ്ആപ്പ് പദ്ധിതിയിടുന്നുണ്ട്.
അതേസമയം പുതിയ ഫീച്ചര്‍ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് ഉപഭോക്താക്കളില്‍ ആശങ്കയുണ്ട്. വെബ് വാട്‌സ് ആപ്പ് പുറത്തിറങ്ങിയപ്പോള്‍ തന്നെ ചാറ്റിംഗ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

follow us: pathram online latest news

pathram:
Related Post
Leave a Comment